SignIn
Kerala Kaumudi Online
Sunday, 11 October 2026 2.20 AM IST

മണ്ണെടുപ്പ് കേസ്: തൃക്കൂർ പഞ്ചായത്തിന്റെ കക്ഷിചേരൽ അപേക്ഷ തള്ളി

case

കല്ലൂർ: ആമ്പല്ലൂർ അടിപ്പാത നിർമ്മാണത്തിന്റെ മറവിൽ പട്ടയഭൂമിയിൽനിന്ന് അനധികൃതമായി മണ്ണെടുത്ത് കടത്തുകയും തണ്ണീർത്തടങ്ങൾ നികത്തുകയും ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയിൽ കക്ഷിചേരാനുള്ള തൃക്കൂർ പഞ്ചായത്തിന്റെ അപേക്ഷ കോടതി തള്ളി. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും. കല്ലൂർ വില്ലേജിലെ വെള്ളാനിക്കോട് പട്ടയഭൂമിയിൽനിന്നാണ് മണ്ണെടുത്തത്.

സംഭവത്തിൽ നാട്ടുകാർ പഞ്ചായത്ത്, റവന്യൂ, പൊലീസ് അധികൃതർ എന്നിവർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. പരാതികളിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് മുട്ടിത്തടി സ്വദേശി കളപ്പറമ്പിൽ വീട്ടിൽ സജീവൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. കേന്ദ്രസർക്കാർ, ദേശീയപാത അതോറിറ്റി, സംസ്ഥാന സർക്കാർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, അടിപ്പാത നിർമ്മാണ കമ്പനി എന്നിവരടക്കം 12 പേരെയാണ് ഹർജിയിൽ എതിർകക്ഷികളാക്കിയത്. നാട്ടുകാരുടെ പരാതികളിൽ കൃത്യസമയത്ത് ഇടപെടാതിരുന്ന പഞ്ചായത്ത് അധികൃതർ കേസ് കോടതിയിലെത്തിയശേഷം കക്ഷിചേരാൻ നടത്തിയ ശ്രമമാണ് കോടതി തള്ളിയതെന്ന് ഹർജിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR, CASEDAIRY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY