
കാർത്തി നായകനായി പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സർദാർ 2 സെപ്തംബർ 10ന് റിലീസ് ചെയ്യും. ഹോളിവുഡ് - കൊറിയൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം ഷോട്ടുകളാണ് സർദാർ 2വിൽ ഒരുക്കിയിരിക്കുന്നത്. എസ്.ജെ. സൂര്യ, മാളവിക മോഹനൻ, അഷിക രംഗനാഥ്, രജിഷ വിജയൻ, യോഗിബാബു, ബാബു ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ജോർജ് ഡി. വില്യംസ് ആണ് ഛായാഗ്രഹണം. സാം സി. എസ് സംഗീതം ഒരുക്കുന്നു. 2022ൽ റിലീസ് ചെയ്ത സർദാർ സിനിമയുടെ സീക്വൽ ആയാണ് രണ്ടാം ഭാഗം. പ്രിൻസ് പിക്ചേഴ്സ് ഐ.വി. െഎ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ നിർമ്മാണം.അതേസമയം വാ വാത്തിയാർ ആണ് കാർത്തി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. തിയേറ്ററിൽ സമിശ്ര പ്രതികരണം ആണ് നേടിയത്. കൃതി ഷെട്ടി നായികയായി എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |