
രജനികാന്ത് നായകനായി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ധർമൻ എന്ന് പേരിട്ടു. ദ ഡെഡ്‌ലി ഡോക്ടർ എന്നാണ് ചിതത്തിന്റെ ടാഗ് ലൈൻ. അധർമം ചെയ്യുന്ന ഡോക്ടറുടെ കഥയാണ് പ്രമേയം.
സിമ്രാനും റാഷി ഖന്നയുമാണ് നായികമാർ. ഡ്രാഗൺ എന്ന പ്രദീപ് രംഗനാഥൻ ചിത്രം ഒരുക്കിയ സംവിധായകനാണ് അശ്വത് മാരിമുത്തു . ത്രില്ലർ നിറഞ്ഞ എന്റർടെയ്‌നറായാണെന്നും അഞ്ചുരൂപ ഡോക്ടറുടെ കഥ അല്ലെന്നും അശ്വത് മാരിമുത്തു വ്യക്തമാക്കി.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ.മഹേന്ദ്രനും ചേർന്നാണ് നിർമ്മാണം. 40 വർഷങ്ങൾക്കുശേഷം ഇന്ത്യൻ സിനിമയിലെ അതികായന്മാരായ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ധർമൻ . പടയപ്പ, വേട്ടയാട് വിളയാട് എന്നീ ചിത്രങ്ങൾ കൂടിചേർന്നതായിരിക്കും ധർമൻ എന്നും അശ്വത് മാരിമുത്തു വ്യക്തമാക്കി.
2027 പൊങ്കലിനായിരിക്കും തിയേറ്ററുകളിൽ എത്തുക. ഇതാദ്യമായാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനാവുന്നത്. അതേസമയം രജനികാന്ത് നായകനായി സെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 വിന്റെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുന്നു. ഹൃത്വിക് റോഷനും രജനികാന്തും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. എക്സ്റ്റൻഡ് ക്യാമിയോയായി ഹൃത്വിക് റോഷൻ എത്തുന്ന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.
മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് എന്നിവരും അതിഥി താരങ്ങളാകും. സൺ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |