SignIn
Kerala Kaumudi Online
Thursday, 25 June 2026 1.42 AM IST

'ഞാൻ ഗർഭിണിയാണ്,​ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു'; വെളിപ്പെടുത്തി സാമന്ത

READ ENGLISH VERSION
samantha-

തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഏറ്റവും പുതിയ ചിത്രമായ ' മാ ഇന്തി ബംഗാര"യുടെ വിജയാഘോഷങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന് പ്രചാരണം ശക്തമായത്. എന്നാൽ ഇക്കാര്യം സാമന്തയോ ഭർത്താവ് രാജ് നിധിമോരുവോ സ്ഥിരീകരിച്ചിരുന്നില്ല.

ഇപ്പോഴിതാ അമ്മയാകാൻ പോകുന്നെന്ന വിവരം സ്ഥിരീകരിച്ചിരിക്കുകയാണ് സാമന്ത. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മാ ഇന്തി ബംഗാരത്തിന്റെ വിജയത്തിന് ശേഷം സിനിമയിൽ നിന്ന് പ്രസവാവധി എടുക്കുകയാണെന്ന് സാമന്ത പറഞ്ഞു. ആരാധകരിൽ ഒരാൾ സാമന്തയോട് വീണ്ടും ഒരു നീണ്ട ഇടവേള എടുക്കരുതെന്നും സിനിമകൾ ചെയ്യുന്നത് തുടരണമെന്നും അഭ്യർത്ഥിച്ചപ്പോഴാണ് സാമന്തയുടെ മറുപടി. "ക്ഷമിക്കണം സുഹൃത്തുക്കളെ,​ ഒരു ചെറിയ ഇടവേള കൂടി ഞാൻ എടുക്കുകയാണ്,​ ഉടൻ ഞാൻ തിരിച്ചെത്തും. ഇപ്പോൾ എനിക്ക് പ്രസവാവധി എടുക്കണം,​ ഞാൻ വളരെ സന്തോഷവതിയാണ്". എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. വളരെ ലളിതവും ഹൃദയ സ്പർശിയുമായി രീതിയിൽ സാമന്ത തന്റെ ഗർഭധാരണം സ്ഥിരീകരിച്ചത് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി.

സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2021ലാണ് നാഗ ചെെതന്യയും സാമന്തയും വേർപിരിയുന്നത്. പിന്നീട് ​ 2025​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​സാ​മ​ന്ത​യും​ ​രാ​ജ് ​നി​ധി​മോ​രു​വും​ ​വി​വാ​ഹി​ത​രാ​യ​ത്. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMANTHA, SAMANTHA RUTH PRABHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY