SignIn
Kerala Kaumudi Online
Saturday, 27 June 2026 11.39 PM IST

വിജയ് ആന്റണി - രമ്യ നമ്പീശൻ കൂട്ടുകെട്ട് വീണ്ടും

ss

വിജയ് ആന്റണി, രമ്യ നമ്പീശൻ ജോഡികൾ വീണ്ടും ഒരുമിക്കുന്നു. അയോന്തി എന്ന ശശികുമാർ ചിത്രം ഒരുക്കിയ ആർ. മന്തിരമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. വിജയ് ആന്റണി നായകനായ തമിഴരസൻ, രത്തം എന്നീ ചിത്രങ്ങളിൽ നായികയായും സെയ്‌ത്താൻ എന്ന ചിത്രത്തിൽ രമ്യനമ്പീശൻ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആർ. മന്തിര മൂർത്തി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വിജയ് ആന്റണിയുടെ നായികയായി 2023-ൽ റിലീസ് ചെയ്ത രത്തം ആണ് രമ്യ നമ്പീശൻ നായികയായി ഒടുവിൽ റിലീസ് ചെയ്ത തമിഴ് ചിത്രം. അതേ വർഷം തന്നെയാണ് തമിഴരസൻ റിലീസ് ചെയ്തതും. ‌ഈ ചിത്രത്തിൽ സുരേഷ്‌ഗോപിയും പ്രധാന വേഷത്തിൽ എത്തി. അതേസമയം വിജയ് ആന്റണി നായകനായ നൂറു സ്വാമി വൻ വിജയം നേടുന്നു. 2016ലെ ഹിറ്റ് ചിത്രം 'പിച്ചൈക്കാരനുശേഷം വിജയ് ആന്റണി - ശശി കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ആണ് നൂറുസ്വാമി . മലയാള താരം സ്വാസികയുടെ സെൽവി എന്ന കഥാപാത്രവും തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടുന്നു. സ്വാസികയെ കൂടാതെ മലയാള താരം ലിജോമോളും ചിത്രത്തിലുണ്ട്. തമിഴ് ഗ്രാമീണ പശ്ചാത്തിലൊരുങ്ങുന്ന ചിത്രം അമ്മ - മകൻ ബന്ധത്തിന്റെ വൈകാരികത പറയുന്നു. വിജയ് ആന്റണി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA