SignIn
Kerala Kaumudi Online
Saturday, 27 June 2026 11.40 PM IST

'ജോർജ് സാറിന്റെ' പുതിയ ചിത്രം, 'ലോ ആന്റ് ഓർഡർ'; ടൈറ്റിൽ പുറത്തുവിട്ട് മമ്മൂട്ടി

movie-title
പ്രകാശ് വർമ,​ മമ്മൂട്ടി

'തുടരും' സിനിമയിലെ മികച്ച വില്ലൻ കഥാപാത്രത്തിലൂടെ ജനശ്രദ്ധയാകർഷിച്ച പ്രകാശ് വർമയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മമ്മൂട്ടി പ്രഖ്യാപിച്ചു. 'ലോ ആന്റ് ഓർഡർ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ മമ്മൂട്ടി പുറത്തുവിട്ടത്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണയാണ്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയലാണ് സംഗീതം നൽകുന്നത്. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ചിത്രത്തിലെ ഗായകർ. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിജിബാലാണ്.

രഞ്ജിത്തിന്റെ തന്നെ ബ്ലാക്ക് സിനിമയിലെ കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി അതിഥിവേഷത്തിൽ ചിത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിരാമി,​ ഋതുദേവ് അയ്യപ്പൻ, ​ഷനൂദ് ഇബ്രാഹിം,​ ജോയ് മാത്യു,​ ജോണി ആന്റണി,​ വി കെ പ്രകാശ്,​ ഭീമൻ രഘു,​ സുരേഷ് കൃഷ്ണ,​ ദേവ, ​സാബുമോൻ,​ അജയ് വാസുദേവ്,​ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, LAW AND ORDER, OFFICIAL TITLE, MAMMOOTTY, PRAKASH VARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA