SignIn
Kerala Kaumudi Online
Saturday, 27 June 2026 11.39 PM IST

റീൽസ് രാജാക്കന്മാരുടെ മഹാരാജ ഹോസ്റ്റൽ തുറക്കുന്നു

ss

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം മഹാരാജ ഹോസ്റ്റൽ ജൂലായിൽ തിയേറ്ററുകളിലെത്തും. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീൽസുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവാണിത്. 'മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ശ്രദ്ധ നേടി .

ചാരു വാക്കൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നഗരത്തിലെ പ്രേതാലയം പോലത്തെ ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്റെയും താമസക്കാരുടെയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് നിർമ്മാണം . ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, പി.ആ‍ർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA