SignIn
Kerala Kaumudi Online
Sunday, 26 July 2026 11.52 AM IST

ഒരു വർഷം മുമ്പ് അമ്മയായി എന്ന് പദ്‌മപ്രിയ

ss

അ​മ്മ​യാ​യ​ ​സ​ന്തോ​ഷം​ ​പ​ങ്കു​വ​ച്ച് ​ന​ടി​ ​പ​ദ്‌​മ​പ്രി​യ.​ ​കു​ഞ്ഞി​ന്റെ ഒന്നാം പിറന്നാളിന് ​ബ്ളാക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചാണ് പദ്മപ്രിയ സന്തോഷം പങ്കുവച്ചത്.​ 365​ ​ഡെ​യ്‌​സ് ​ഒ​ഫ് ​ലൈ​ഫ് ​എ​ന്ന​ ​കു​റി​പ്പോ​ടെ​ ​റെ​ഡ് ​ഹാ​ർ​ട്ട് ​ഇ​മേ​ജി​ക്കൊ​പ്പം​ ​താ​രം​ ​പ​ങ്കു​വ​ച്ച​ ​ചി​ത്രം​ ​ശ്ര​ദ്ധ​ ​നേ​ടു​ന്നു.​ ​ഗ്രേ​റ്റ്‌​ഫു​ൾ,​ ​ഔ​വ​ർ​ ​സ്റ്റോ​റി,​ ​ലി​റ്റി​ൽ​ ​റൊ​മാ​ന്റ്‌​സ് ​എ​ന്ന​ ​ഹാ​ഷ്‌​ടാ​ഗു​ക​ളും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​കു​ഞ്ഞി​ന്റെ​ ​മു​ഖ​മോ​ ​ചി​ത്ര​ങ്ങ​ളോ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​പ​ദ്‌​മ​പ്രി​യ​യു​ടെ​യും​ ​ഭ​ർ​ത്താ​വ് ​ജാ​സ്‌​മി​ൻ​ ഷാ​യു​ടെ​യും​ ​കൈ​ക്കു​ള്ളി​ൽ​ ​ഇ​രി​ക്കു​ന്ന​ ​കു​ഞ്ഞ് ​കൈ​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചാ​ണ് ​മാ​താ​പി​താ​ക്ക​ളാ​യ​ ​വി​വ​രം​ ​പ​ങ്കു​വ​ച്ച​ത്.​
അതേസമയം ​കു​ഞ്ഞ് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് പ​ദ്മ​പ്രി​യ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​നടി അഭിരാമിയുടെ കമന്റിന് ഞങ്ങൾക്ക് ഇത് ലഭിക്കാൻ നീ ആണ് കാരണമെന്ന് പദ്മപ്രിയ മറുപടി നൽകിയത് ശ്രദ്ധേയമായി. കൽക്കി എന്ന പെൺകുട്ടിയെ ദത്തെടുത്ത് അഭിരാമിയും ഭർത്താവും അച്ഛനമ്മമാരായിരുന്നു. അഭിരാമിയുടെവഴിയേയാണോ പദ്മപ്രിയയും എന്നരീതിയിലും ചർച്ചകൾ സജീവമാണ്. റി​മ​ ​ക​ല്ലിം​ഗ​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​സി​നി​മാ​രം​ഗ​ത്തു​നി​ന്ന് ​നി​ര​വ​ധി​ ​താ​ര​ങ്ങ​ൾ​ ​പ​ദ്‌​മ​പ്രി​യ​യ്ക്ക് ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ 45​-ാം​ ​വ​യ​സി​ൽ​ ​ആ​ണ് ​പ​ദ്‌​മ​പ്രി​യ​ ​അ​മ്മ​യാ​കു​ന്ന​ത്.​ ​വാ​സ​ന്തി​യും​ ​ല​ക്ഷ്‌​‌​മി​യും​ ​പി​ന്നെ​ ​ഞാ​നും​ ​എ​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​ന്റെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്ക് ​'​സീ​നു​ ​വാ​സ​ന്തി​ ​ല​ക്ഷ്‌​മി​യി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ​വ​ന്ന​ ​താ​രം​ ​ആ​ണ് ​പ​ദ്‌​മ​പ്രി​യ.മ​മ്മൂ​ട്ടി​ ​-​ ​ബ്ള​സി​ ​ടീ​മി​ന്റെ​ ​കാ​ഴ്‌​ച​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​നും​ ​പ്രി​യ​ങ്ക​രി​യാ​യി.​
​അ​മൃ​തം,​ ​രാ​ജ​മാ​ണി​ക്യം,​ ​വ​ട​ക്കും​നാ​ഥ​ൻ,​ ​ക​റു​ത്ത​ ​പ​ക്ഷി​ക​ൾ​ ​തു​ട​ങ്ങി​ ​മി​ക​ച്ച​ ​സി​നി​മ​കൾ പ​ദ്‌​മ​പ്രി​യ​യെ​ ​തേ​ടി​യെ​ത്തി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY