SignIn
Kerala Kaumudi Online
Monday, 21 September 2026 7.56 AM IST

കാ‌ർത്തിക് സുബ്ബരാജ് - കീർത്തി സുരേഷ് ചിത്രം ദൊറോത്തി 25 ന്

sss

വിതരണം നവരസ ഫിലിംസ്

കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന കാ‌ർത്തിക് സുബ്ബരാജ് ചിത്രം ദൊറോത്തി സെപ്തംബർ 25 ന് പ്രദർശത്തിന്. നവരസ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. സാനന്തും ഋഷികാന്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് കീർത്തി സുരേഷ്. 1990 കളിൽ നടക്കുന്ന കഥയാണ്. ആക്ഷനും പ്രതികാരവും പ്രണയവും വയലൻസും നിറഞ്ഞ ചിത്രമായിരിക്കും എന്ന് ട്രെയിലർ സൂചന നൽകുന്നു.

ജാതീയതയും അക്രമവും നിറഞ്ഞ സമൂഹത്തിലെ രണ്ട് പുരുഷന്മാർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നതോടെ എന്തു സംഭവിക്കുമെന്ന് ചിത്രം പറയുന്നു. ടൊറൻന്റോ ഇന്റ‌ർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് ഈണം. സൂര്യയുടെ റെട്രോക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രം ആണ് ദൊറോത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEERTHI SURESH, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY