SignIn
Kerala Kaumudi Online
Monday, 21 September 2026 7.56 AM IST

റഹ്മാന്റെ ഹഠാ, ടീസർ ട്രെന്റിംഗിൽ

sss

എവർഗ്രീൻ സ്റ്റാർ റഹ്മാൻ നായകനാവുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ത്രില്ലർ ഹഠാ ടീസർ ട്രെന്റിംഗിൽ. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ ഒന്നര മില്യണിൽഏറെ കാഴ്ചക്കാരെ ആകർഷിച്ച് യൂട്യൂബിൽ ടീസർ തരംഗമായി. അശ്വത്ഥാമ , 47 Days: The Mystery Unfolds എന്നീ സാങ്കേതിക മികവാർന്ന സിനിമകളുടെ ഛായഗ്രാഹകനായ അനുഷ് ഗോരക്കാണ് രചനയും, ഛായാഗ്രഹണവും സംവിധാനവും. ജെസിൻ ജോർജാണ് സംഗീതം.

സാങ്കേതികപരമായി ഒട്ടേറെ പുതുമകളും സവിശേഷതകളും ഉള്ള സിനിമയാണ് ഹഠാ . വാഗമൺ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പൗർണമി എന്റർപ്രൈസസും കെ .എ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. കുഷൂലു മദ്ദാല , തനൂജ പട്ടുസാമി, നമൃത എം വി എന്നിവരാണ് മറ്റ് താരങ്ങൾ. ദീപാവലി റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. പി .ആർ .ഒ സി. കെ. അജയ് കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHMAN, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY