SignIn
Kerala Kaumudi Online
Thursday, 15 October 2026 7.07 AM IST

പോരിന് രണബാലി കാഹളം മുഴക്കി ഗാനം

sss

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി'യിലെ 'പോരിൻ കാഹളം എന്ന വീര്യം നിറഞ്ഞ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്.രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട . അജയ് - അതുൽ ഈണമിട്ട ഗാനത്തിന് മലയാളത്തിൽ വരികൾ ഒരുക്കിയത് സിജു തുറവൂരും ആലാപനം വി..എം മഹാലിംഗവുമാണ്. നമ്മുടെ ചരിത്രത്തെയും പൂർവികരായ ധീരയോദ്ധാക്കളുടെ കഥകളെയും ഏറ്റവും തനിമയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണബാലി ഒരുക്കിയിരിക്കുന്നത്.രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിന് എത്തും.രണബാലിയായി വിജയ് ദേവരകൊണ്ടയും ജയമ്മയായി രശ്മിക മന്ദാനയും എത്തുന്നു. ഇന്ത്യയിൽ നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മാണം. ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂ ആണ് പ്രതിനായകൻ. ' 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY