
സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങളും അണിനിരക്കുന്ന നൈറ്റ് ഷോസ് എന്ന ചിത്രം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. ചിത്രത്തിന്റെ പ്രമേയം, മറ്റ് വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രൊഡക്ഷൻ ഡിസൈനറും രഞ്ജൻ പ്രമോദ് തന്നെയാണ്. ഛായാഗ്രഹണം: അഭിഷേക് ശരവണൻ, സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിംഗ്: സിദ്ദിഖ് ഹൈദർ, ആർട്ട്: നിഖിൽ ചാക്കോ, കോസ്റ്റ്യൂം : റിസ്വാൻ ഖാൻ, മേക്കപ്പ് & ഹെയർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, സൗണ്ട് എഫക്ട്സ് എഡിറ്റേഴ്സ്: രാകേഷ് കെ.എം., പ്രേംശങ്കർ സേതുമാധവൻ, എ.ഡി.ആർ. സൂപ്പർവൈസർ: ജോബിൻ ജയൻ, പ്രൊഡക്ഷൻ റെക്കോർഡിംഗ്: ഷമീർ അഹമ്മദ്, റീ-റെക്കോർഡിംഗ് മിക്സർ: ജിതിൻ ജോസഫ്, കളറിസ്റ്റ്: അർജുൻ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ സൂപ്പർവൈസർമാർ: അഖിൽ ഷൈലജ ശശിധരൻ, പ്രൊഡക്ഷൻ ഇൻചാർജ്: സിദ്ദിഖ് ഹൈദർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിവേക് രാമദേവൻ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.
പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |