SignIn
Kerala Kaumudi Online
Thursday, 15 October 2026 7.07 AM IST

ടൊവിനോയുടെ തോളിൽ ഷുഗർ ഗ്ലൈഡർ,​ ബാച്ച്‌ലർ പാർട്ടി D'EUX പോസ്റ്റർ

ssss

അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്‌ലർ പാർട്ടി D'EUX ൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത് . ഷെയ്ക്‌സ്പിയറിന്റെ പ്രശസ്തമായ "നരകം ശൂന്യമാണ്, എല്ലാ പിശാചുക്കളും ഇവിടെയുണ്ട്" എന്ന വരികളോടെ ടൊവിനോ തോമസിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. നവംബർ 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും. 14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ് 2012ൽ പുറത്തിറങ്ങി തരംഗമായി മാറിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ് ലുക്ക് അടുത്തിടെ തരംഗമായിരുന്നു. യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിയാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയുണ്ട് . അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY