SignIn
Kerala Kaumudi Online
Thursday, 15 October 2026 7.07 AM IST

ജോസഫ് ഹിന്ദി ,​ സൂര്യ ഫസ്റ്റ് ലുക്ക്

sss

സണ്ണി ഡിയോൾ നായകനായി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ‘സൂര്യ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് .ജോജു ജോർജ് നായകനായി എം. പദ്മകുമാർ‌ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്. അഭിനേതാവ് എന്ന നിലയിൽ സണ്ണി ഡിയോളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും . എം. പദ്മകുമാറിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടി ആണ് സൂര്യ. പ്രഗ്യാ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരാണ് നായികമാർ. നവംബർ 20ന് സീ സിനിമാസ് പ്രദർശനത്തിന് എത്തിക്കും. രവി കിഷൻ, ടിനു ആനന്ദ്, മനീഷ് വാധ്വാ, ജിഷു സെൻഗുപ്ത, രോഹിത് തിവാരി, ഖാലിദ് സിദ്ധിക്കി, അനൂപ് ത്രിവേദി എന്നിവരാണ് മറ്റ് താരങ്ങൾ. എംഎം മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് അവതരിപ്പിക്കുന്ന ‘സൂര്യ’യുടെ ഛായാഗ്രഹണം മലയാളിയായ ബോളിവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലും എഡിറ്റിംഗ് ബല്ലു സലൂജയും നിർവഹിക്കുന്നു. കഥ ഒരുക്കിയിരിക്കുന്നത് ജോസഫിന്റെ കഥാകൃത്ത് ഷാഹി കബീർ തന്നെ ആണ്. കരൺ റസ്ദാൻ, നീരജ് പാഠക്, മായങ്ക് ശർമ്മ എന്നിവർ ചേർന്നാണ് തിരക്കഥ . ഉത്തംസിംഗ്,രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ . പശ്ചാത്തല സംഗീതം ഉത്തം സിംഗ് . പി.ആ‍‍‍‍‍‍‍‍‍‍‍‍ർ.ഒ : വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY