SignIn
Kerala Kaumudi Online
Monday, 07 September 2026 6.32 PM IST

വീണ്ടും മുഴങ്ങി ഗന്ധർവ്വ നാദം,​ ഏറെനാളുകൾക്ക് ശേഷം കെ ജെ യേശുദാസ് പൊതുവേദിയിൽ

yesudas
കെ.ജെ,​ യേശുദാസ് ഡാലസിലെ പരിപാടിയിൽ പങ്കെടുത്തപ്പോൾ

ഡാ​ല​സ്:​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​പൊ​തു​വേ​ദി​യി​ൽ​ ​തി​രി​ച്ചെ​ത്തി​ ​ഗാ​ന​ഗ​ന്ധ​ർ​വ​ൻ​ ​ഡോ.​ ​കെ.​ജെ.​യേ​ശു​ദാ​സ്.​ ​യു.​എ​സി​ലെ​ ​ഡാ​ല​സി​ൽ​ ​കേ​ര​ള​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഡാ​ല​സി​ന്റെ​ ​സു​വ​ർ​ണ​ ​ജൂ​ബി​ലി​-​ ​തി​രു​വോ​ണ​ ​ആ​ഘോ​ഷ​ ​വേ​ദി​യി​ലായിരുന്നു യേശുദാസിന്റെ ഗന്ധർവ്വ നാദം മുഴങ്ങിയത്. ​'​ജാ​തി​ഭേ​ദം​ ​മ​ത​ദ്വേ​ഷം​ ​ഏ​തു​മി​ല്ലാ​തെ​ ​സ​ർ​വ്വ​രും​ ​സോ​ദ​ര​ത്വേ​ന​ ​വാ​ഴു​ന്ന​ ​മാ​തൃ​കാ​ ​സ്ഥാ​ന​മാ​ണി​ത്"​ ​എ​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​വ​രി​ക​ൾ​ ​ആ​ല​പി​ച്ചാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​തു​ട​ർ​ന്ന് ​ആ​ല​പി​ച്ച​ ​'​കേ​ര​ളം​ ​കേ​ര​ളം​ ​കേ​ളി​കൊ​ട്ടു​യ​രു​ന്ന​ ​കേ​ര​ളം...​"​ ​എ​ന്ന​ ​ ഗാ​നം​ ​നി​റ​ഞ്ഞ​ ​കൈ​യ്യ​ടി​യോ​ടെ​ ​സ​ദ​സ് ​ഏ​റ്റെ​ടു​ത്തു.​ ​പ​രി​പാ​ടി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ച​തും​ ​യേ​ശു​ദാ​സാ​ണ്.​ കേരളത്തെ ചേർത്തു നിറുത്തുന്നത് മത സൗഹാർദ്ദമാണെന്നും അത് ചോർന്നുപോകാതെ സംരക്ഷിക്കണമെന്നും യേശുദാസ് പറഞ്ഞു.

കൊവിഡ് കാലം മുതൽ യു.എസിലെ ഡാലസിൽ വിശ്രമ ജീവിതം നയിക്കുകയാണ് യേശുദാസ്. സമീപകാലത്തായി പൊതുവേദികളി അപൂർവ്വമായേ അദ്ദേഹം എത്താറുള്ളൂ. അതിനാൽ യേശുദാസിന്റെ തിരിച്ചുവരവ് സംഗീതലോകത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അവിസ്മരണീയമായ അനുഭവമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KJ YESUDAS, YESUDAS PUBLIC APPEARANCE, KJ YESUDAS COMEBACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY