
ഹരിതം ക്രിയേഷൻസിന്റെ ബാനറിൽ കെ. എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ആമസോൺ പ്രണയം പൂജയും ഓഡിയോ ലോഞ്ചും തിരൂർ ഗ്രേയ്സ് റെസിഡൻസിയിൽ നടന്നു. നിർമ്മാതാവ് ടി. ചന്ദ്രൻ, സംവിധായകൻ കെ .എസ് ഹരിഹരൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ നിലനിൽപ്പും ഉയർത്തെഴുനേൽപ്പിന്റെ അനിവാര്യതയും എടുത്തുകാട്ടുന്നതിനൊപ്പം ജെൻ സികളുടെ നിരവധി പ്രശ്നങ്ങളും സ്വപ്നങ്ങളും ആമസോൺ പ്രണയം ദൃശ്യവത്കരിക്കുന്നു.
സംവിധായകൻ കെ. എസ്. ഹരിഹരൻ എഴുതിയ വരികൾക്ക് ഭവിനേഷ് സംഗീതം പകർന്ന് നവാഗതനായ ബി. കൃഷ്ണകുമാർ ആലപിച്ച മൂന്ന് ഗാനങ്ങളടങ്ങിയ ഓഡിയോ, പിന്നണി ഗായകൻ എടപ്പാൾ വിശ്വം പ്രകാശനം ചെയ്തു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂർ നിർവഹിക്കുന്നു. സഹ സംവിധാനം- സുരേഷ് പുറത്തൂർ, കല- ഷിബു വെട്ടം. പി. ആർ. ഒ എ .എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |