SignIn
Kerala Kaumudi Online
Thursday, 23 July 2026 9.36 PM IST

നോറ ഫത്തേഹിയുടെ പുതിയ ബോയ് ഫ്രണ്ട് ഫുട്‌ബോൾ താരം? ഒരുമിച്ചുള്ള വീഡിയോ ലീക്കായി; ഉറപ്പിച്ച് ആരാധകർ

nora-fatehi
നോറ ഫത്തേഹി (photo credit: Facebook )

ബോളിവുഡിലെ ശ്രദ്ധേയയായ നടിയും നർത്തകിയുമാണ് നോറ ഫത്തേഹി. തകർപ്പൻ നൃത്ത ചുവടുകളോടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരം ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സംഗീത വീഡിയോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും നടി ശ്രദ്ധേയയാണ്.

മൊറോക്കൻ വംശജയായ നോറ ലോകകപ്പ് സമയത്ത് ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനൽ കാണാൻ ബോസ്റ്റണിൽ നേരിട്ടെത്തിയതും വലിയ ചർച്ചയായിരുന്നു. ഇതിനിടെ മൊറോക്കോ ടീമിലെ അംഗമായ യാസിൻ ബൗനൗവുമായി നടി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും നോറ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഇപ്പോഴിതാ ഇത് സ്ഥിരീകരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഒരു അപ്പാർമെന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിനിടെ ഇടയിൽ യാസിൻ ബൗനിനെ വിളിക്കുന്നതും ചാർജർ ചോദിക്കുന്നതും വീഡിയോയിൽ കാണാം. യാസിൻ തന്റെ ചാർജർ എടുത്തെന്നും ഫോൺ ഇപ്പോൾ ഓഫാകുമെന്നും നോറ പറയുന്നുണ്ട്. എന്നാൽ വീഡിയോയിൽ യാസിനെ കാണിക്കുന്നില്ല.

ഒരാൾ അവളുടെ പിന്നിലൂടെ കടന്നുപോകുന്നത് കാണാം. അത് മൊറോക്കോ ഗോൾകീപ്പർ യാസിൻ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. 2026 മേയിൽ കാസബ്ലാങ്കയിലെ ഐൻ ദിയാബ് ജില്ലയിൽ നോറയും യാസിനും ഒരുമിച്ചുള്ള ചിത്രംപുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

English Summary

Fresh dating rumours involving Bollywood actress and dancer Nora Fatehi and Moroccan football goalkeeper Yassine Bounou have resurfaced after a viral video circulated on social media. In the clip, Nora is heard calling out to "Yassine" and asking for a charger, prompting fans to speculate that the two were together.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORA FATEHI, YASSINE BOUNOU, NORA FATEHI VIRAL VIDEO, NORA FATEHI BOYFRIEND, NORA FATEHI YASSINE BOUNOU RUMOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY