SignIn
Kerala Kaumudi Online
Thursday, 23 July 2026 9.33 AM IST

മധുമോഹിനിയായി യഷും താരയും; ടോക്സിക് രണ്ടാം ഗാനം

ss

റോക്കിംഗ് സ്റ്റാർ യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളായി ടോക്സിക്കിലെ രണ്ടാം ഗാനം ‘മധുമോഹിനി’ പുറത്തിറങ്ങി. പ്രണയത്തിന്റെ പുതിയ ഭാവമാണ് മധുമോഹിനി . തീവ്രമായ പ്രണയാവേശം ആഘോഷിച്ച ‘തബാഹി’യ്ക്ക് ശേഷം, ‘മധുമോഹിനി’ കൂടുതൽ ആഴത്തിൽ വികാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. യഷും താര സുതാരിയയും അവതരിപ്പിക്കുന്ന റായയുടെയും റെബെക്കയുടെയും ബന്ധത്തെ ഈ ഗാനം വ്യത്യസ്തമായൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. അവരുടെ മനോഹരമായ കെമിസ്ട്രിക്കൊപ്പം, പറയാതെ സൂക്ഷിക്കുന്ന വികാരങ്ങളും ഉള്ളിലെ സംഘർഷങ്ങളും ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നു.രാജീവ് ഗോവിന്ദൻ ആണ് മലയാളം വരികൾ എഴുതിയത്.

തനിഷ്ക് ബാഗ്ചി, അർസ്ലാൻ നിസാമി, ഫഹിം അബ്ദുള്ള എന്നിവർ ചേർന്ന് സംഗീതം നൽകിയ ഗാനത്തിന് അഞ്ച് ഭാഷാ പതിപ്പുകൾക്ക് ശബ്ദം നൽകിയത് സിദ്ധാർത്ഥ് ബസ്രൂറാണ്. നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു. യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന . കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ‘ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ആഗസ്റ്റ് 26ന് റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ്നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOXIC, YASH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY