
മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കാരക്കുടിയിൽ ജൂലായ് 28ന് ആരംഭിക്കും.ആഗസ്റ്റ് ആദ്യ വാരം മമ്മൂട്ടി ജോയിൻ ചെയ്യും. 50 ദിവസത്തെ ചിത്രീകരണം കാരക്കുടിയിലാണ്. 100 ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്ന ചിത്രത്തിന് എറണാകുളത്തും ചിത്രീകരണമുണ്ട്. വൻതാരനിര അണിനിരക്കുന്നു.അൽഫോൻസ് പുത്രൻ ആണ് മറ്റൊരു പ്രധാന താരം. നാടൻ അടിക്കൊപ്പം കോമഡി നിറഞ്ഞ എന്റർടെയ്‌നറായിരിക്കും . നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നതാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.
വിഷ്ണു വിജയ് ആണ് സംഗീതം . പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.കളങ്കാവൽ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം മാസ് എന്റർടെയ്‌നറാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രംകൂടിയാണ്. ഫാലിമി എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നിതീഷ് സഹദേവ്. തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രവും ഒരുക്കിയിരിന്നു.
അതേസമയം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പത്താമത്തെ ചിത്രമൊരുക്കുന്നത് നവാഗത സംവിധായകൻ ഷിബിൻ മുരുകേഷ് ആണ്. തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ഷിബിൻ മുരുകേഷ് സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കോമഡിക്ക് പ്രാധാന്യമുള്ള ഫാമിലി ഡ്രാമയായിരിക്കും. ഇപ്പോൾ ചെന്നൈയിൽ ഓം എന്ന ധനുഷ് ചിത്രത്തിൽ അഭിനയിക്കുയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ രംഗങ്ങൾ അടുത്ത ദിവസം പൂർത്തിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |