SignIn
Kerala Kaumudi Online
Thursday, 23 July 2026 9.32 AM IST

മമ്മൂട്ടിയുടെ സൂപ്പർ സ്റ്റാറിനൊപ്പം ഫാൻസിന്റെ ആഘോഷം

sss

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന്റെ സന്തോഷം മലയാള സിനിമയുടെ കാരണവർ മധുവിനൊപ്പം പങ്കുവച്ച് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ. മധുവിന്റെ വസതിയിൽ ആയിരുന്നു ലളിതവും മനോഹരവുമായ ചടങ്ങ്. മധുവിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും, കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയും ചെയ്തു. മമ്മൂട്ടി ഫാൻസ് അസോ. സംസ്ഥാന രക്ഷാധികാരികളായ ഭാസ്കർ, അശോകൻ , സംസ്ഥാന വൈസ് പ്രസിഡന്റ് അനൂബ് , ജില്ലാ പ്രതിനിധികളായ ഹരി,ഷംനാദ്, സുധിൻ,അബൂബക്കർ, ഗോപീ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. രണ്ട് തലമുറകളുടെ സ്നേഹവും ബഹുമാനവും നിറഞ്ഞ ഈ ഒത്തുചേരൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ചരിത്രത്തിലെ മനോഹരമായ ഒരു ഓർമ്മയായി മാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHU, ACTOR MADHU, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY