SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.24 AM IST

വ്യാജ പ്രചാരണം പ്രതിരോധിക്കും: എംപ്ലോയീസ് കൗൺസിൽ

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ സോഷ്യൽ മീഡിയ വഴി നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങളെ പ്രതിരോധിക്കുമെന്ന് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിനും അദ്ധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, ഹെഡ്മിസ്ട്രസുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ യോഗം ചേർന്ന് വിഷയങ്ങൾ ചർച്ച ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓർഡിനേറ്റർ പി.വി.രജിമോൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. ആർ.വി.സുമേഷ് സ്വാഗതവും സംസ്ഥാന ട്രഷറർ ടി.തങ്കം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA