തിരുവനന്തപുരം: വിവിധ പേരിലറിയപ്പെടുന്ന ഒരേ സമുദായങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ കഴിയുന്നവിധം ജാതി സെൻസസിന്റെ ചോദ്യാവലിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായസഭ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തെലങ്കാന, ബീഹാർ എന്നിവിടങ്ങളിൽ നടത്തിയ രീതിയിൽ സെൻസസ് പ്രക്രിയ ഉദ്ദേശ്യ ശുദ്ധിയോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം.സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.കെ.ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |