SignIn
Kerala Kaumudi Online
Saturday, 10 October 2026 7.56 PM IST

എ.​കെ.​ജി ​ ​സെ​ന്റ​ർ​  ​ഭൂ​മി​ ​ കേ​സ്: യു​ണിവേ‌ഴ്‌സിറ്റി ​സ്ഥ​ലം​ ​ആ​ദ്യം​ ​ അ​ള​ക്കും

READ ENGLISH VERSION

akg

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​കെ.​ജി.​ ​സെ​ന്റ​റി​ന്റെ​യും​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​സ്ഥാ​ന​ത്തെ​യും​ ​ഭൂ​മി​ ​തി​ട്ട​പ്പെ​ടു​ത്താ​ൻ​ ​റ​വ​ന്യൂവ​കു​പ്പ് ഇ​ന്ന് ​അ​ള​വ് തു​ട​ങ്ങും.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സ്ഥ​ലം​ ​സി.​പി.​എം കൈ​യേ​റി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ഹൈ​ക്കോ​ട​തി​യാ​ണ് ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഭൂ​മി​ ​ആ​ദ്യം​ ​അ​ള​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം​ ​ത​ഹ​സി​ൽ​ദാ​ർ​ ​അ​നീ​ഷ് ​പ​റ​ഞ്ഞു.​ ​ര​ണ്ടും​ ​ഒ​രു​മി​ച്ച് ​അ​ള​ക്കാ​നാ​ണ് ​നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​ര​ണ്ടു​ ​സ​ർ​വേ​ ​ന​മ്പ​റു​ക​ളി​ലാ​യു​ള്ള​ ​ഭൂ​മി​യാ​ണ് ​അ​ള​ക്കു​ന്ന​ത്.


1977​ൽ​ ​എ.​കെ.​ ​ആ​ന്റ​ണി​ ​സ​ർ​ക്കാ​ർ​ ​എ.​കെ.​ജി​ ​സ്മാ​ര​ക​ ​സ​മി​തി​ക്ക് ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​ഭൂ​മി​ ​സൗ​ജ​ന്യ​മാ​യി​ ​വി​ട്ടു​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​നു​വ​ദി​ച്ച​തി​ൽ​ ​കൂ​ടു​ത​ൽ​ ​സ്ഥ​ലം​ ​കൈ​യ​ട​ക്കി​ ​എ​ന്നാ​ണ് ​ആ​ക്ഷേ​പം.


സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നും​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​വു​മാ​യ​ ​ആ​ർ.​ ​എ​സ്.​ ​ശ​ശി​കു​മാ​റി​നു​ ​വേ​ണ്ടി​ ​അ​ഡ്വ.​ ​ജോ​ർ​ജ് ​പൂ​ന്തോ​ട്ടം​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​സൗ​മ​ൻ​ ​സെ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഭൂ​മി​യ​ള​ക്കാ​ൻ​ ​ഉ​ത്ത​ര​വി​ട്ട​ത്.​ ​സ​ർ​വേ​യി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​യും​ ​പ്ര​തി​നി​ധി​ക​ൾ​ ​ഹാ​ജ​രാ​ക​ണം.​ ​ഇ​തി​നാ​യി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ര​ജി​സ്ട്രാ​ർ​ക്കും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ക്കും​ ​റ​വ​ന്യു​ ​വ​കു​പ്പ് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടു​ണ്ട്.


ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​തു​ട​ങ്ങാ​തെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സാ​യ​ ​എ.​കെ.​ജി​ ​സെ​ന്റ​റാ​യി​ ​പ്ര​വ​ർ​ത്തി​പ്പി​ച്ച​ത് ​നി​യ​മ​ ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKG CENTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA