SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

ഫുഡ് പ്രോസസിംഗ് വ്യവസായം: കേരളത്തിന് ദേശീയ പുരസ്ക്കാരം

food-award

തിരുവനന്തപുരം:ഫുഡ് പ്രോസസിംഗ് വ്യവസായരംഗത്തെ മികച്ച പ്രവർത്തനത്തിന് കേരളത്തിന് ദേശീയപുരസ്ക്കാരം.10000 വ്യവസായ സംരംഭങ്ങൾ എന്ന ലക്ഷ്യം നിശ്ചിതസമയത്തിനകം കൈവരിച്ച് 10,175 ഫുഡ് പ്രോസസിംഗ് സംരംഭങ്ങൾ തുടങ്ങിയതാണ് പുരസ്ക്കാരത്തിന് അർഹമാക്കിയത്. ഡൽഹിയിലെ ഹബിറ്റാറ്റ് സെന്ററിൽ കേന്ദ്രവ്യവസായമന്ത്രി ചിരാഗ് പാസ്വാനിൽ നിന്ന് സംസ്ഥാന കർഷകക്ഷേമവകുപ്പ് അഡീ.ചീഫ് സെക്രട്ടറി മിൻഹാജ് ആലവും ഇൻഡസ്ട്രിയൽ പ്രമോഷൻ ബ്യൂറോ സി.ഇ.ഒ. എസ്.സൂരജും അവാർഡ് ഏറ്റുവാങ്ങി.പ്രധാൻമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭരൂപവൽക്കരണ പദ്ധതി പ്രകാരമാണ് പുരസ്ക്കാരം.

ഫുഡ് പ്രോസസിംഗ് വ്യവസായ രംഗത്ത് 7529 പേർക്ക് 195കോടിയുടെ ധനസഹായവും കുടുംബശ്രീ മുഖേനഗ്രാമങ്ങളിലെ 6,297പേർക്കും നഗരങ്ങളിലെ 1060പേർക്കും ആയി 24കോടിരൂപ സീഡ് കാപ്പിറ്റലും നേടി. തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ 2.75 കോടി രൂപ ചെലവിൽ അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്‌കരണം എന്നിവയ്ക്കായി കോമൺ ഇൻകുബേഷൻ സെന്റർ തുടങ്ങിയതും കേരളത്തിന് നേട്ടമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA