തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഫേസ്ബുക്കിൽ മോശം പോസ്റ്റിട്ട കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ്കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ. എസ്എച്ച്ഒയ്ക്ക് വീഴ്ച സംഭവിച്ചതായാണ് സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി കൃഷ്ണയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട നടപടിയല്ല സതീഷ്കുമാർ ചെയ്തതെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം, പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതെന്നാണ് സതീഷ്കുമാറിന്റെ വിശദീകരണം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്കുപിന്നാലെ സതീഷ്കുമാറിന്റെ വീട്ടിലേക്ക് സിപിഎം യുവജനസംഘടനകൾ നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മോശം ഭാഷയിൽ മുദ്രാവാക്യം വിളിച്ചെന്നും ഇതേ തുടർന്നുള്ള പ്രകോപനത്തിലാണ് ഫേസ്ബുക്കിട്ടതെന്നും സതീഷ്കുമാർ വിശദീകരിച്ചു.
എന്നാൽ, പെട്ടെന്നുള്ള വികാരത്തിൽ സോഷ്യൽ മീഡിയാ പോസ്റ്റുകളിടുന്നത് പൊലീസുകാർക്ക് ചേർന്ന പ്രവൃത്തിയല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. സിറ്റി പൊലീസ് കമ്മീഷണർ ദക്ഷിണമേഖല ഐജി നിഷാന്തിനിക്കാണ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചത്. എസ്എച്ച്ഒയ്ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് ഐജിയോ ഡിജിപിയോ ആവും. നിർബന്ധിത പരിശീലനം ഉൾപ്പെടെയുള്ള നടപടികൾ എസ്എച്ച്ഒയ്ക്കെതിരെ ഉണ്ടാകാനാണ് സാദ്ധ്യത.
Thiruvananthapuram City Police Commissioner has recommended disciplinary action against Cantonment SHO Satheesh Kumar over a controversial Facebook post following the University College clash. The officer cited provocation during a protest as the reason for his post.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |