SignIn
Kerala Kaumudi Online
Saturday, 17 October 2026 1.25 PM IST

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജി ചെയർമാനാകും

READ ENGLISH VERSION
mc-mayin-haji
എം സി മായിൻഹാജി

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജിയാകും പുതിയ ചെയർമാനാകുക. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്. സമസ്‌ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്‌തഫൽ ഫൈസിയെ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. കുറുക്കോളി മൊയ്‌തീൻ ആകും എംഎൽഎമാരുടെ പ്രതിനിധി. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്.

വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ലെന്നതായിരുന്നു പ്രധാന ആരോപണം. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. രണ്ട് അമുസ്ലീം അം​ഗങ്ങളെ പിന്നീട്‌ നിയമിക്കുന്നതില്‍ സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം തീരുമാനിക്കും. ഇക്കഴിഞ്ഞ മാർച്ചില്‍ ഇടത് സര്‍ക്കാരാണ് കെ എസ്‌ ഹംസയെ ചെയർമാൻ ആക്കിയത്. ബോര്‍ഡിന് നാലര വർഷം കാലാവധി ശേഷിക്കുന്നുണ്ടായിരുന്നു. എന്നാൽ, പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിലും സർക്കാരിന് അമർഷമുണ്ടായിരുന്നു.

English Summary

The Kerala government has reconstituted the nine-member Waqf Board, naming IUML state vice president MC Mayin Haji as the new chairman. Mustafal Faizy has been selected as a member, while MLA Kurukkoli Moideen will represent legislators. The reconstitution comes as a case filed by former chairman KS Hamza remains pending before the Kerala High Court.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA WAQF BOARD, MC MAYIN HAJI, KERALA WAQF BOARD CHAIRMAN, KERALA GOVERNMENT WAQF BOARD, WAQF BOARD RECONSTITUTION KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA