SignIn
Kerala Kaumudi Online
Saturday, 10 October 2026 11.54 PM IST

ഇന്ദു ട്രെയിനിൽ നിന്ന് വീഴുന്നത് കണ്ടെന്ന് സാക്ഷി

a

കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷക വിദ്യാർത്ഥിനി കെ. ഇന്ദുവിനെ (25) ട്രെയിനിൽ നിന്ന് പുഴയിലേക്ക് തള്ളിയിട്ടു കൊന്നെന്ന കേസിൽ നിർണായക സാക്ഷിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിസ്തരിച്ചു. ആലുവയിലെ മണൽവാരൽ തൊഴിലാളിയായ അഹമ്മദ് കബീറിനെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എ. ജോസഫ് മണവാളൻ വിസ്തരിച്ചത്. യുവതി പുഴയിൽ വീഴുന്നത് നേരിൽ കണ്ടെന്നും ഈ സമയം പ്രതി ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നെന്നും കബീർ മൊഴിനൽകി. സംഭവശേഷം ആലുവ പുഴയിൽ തെരച്ചിൽ നടത്തിയ ജെൻസൻ എന്ന തൊഴിലാളിയെ അടുത്തദിവസം വിസ്തരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA