SignIn
Kerala Kaumudi Online
Monday, 26 October 2026 6.19 AM IST

ചേരാനല്ലൂർ അപകടം: പ്രതിഷേധത്തിന് പിന്നാലെ 17കാരൻ കസ്റ്റഡിയിൽ,​ പിന്നാലെ ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

cherakanoore

കൊച്ചി : ചേരനല്ലൂർ വാഹാനാപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. നേരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് 17കാരനെ അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. അതേസമയം ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാകില്ലെ്ന് കുടുംബം പ്രതികരിച്ചു. സ്ഥലത്ത് രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്.

ഞായർ പുലർച്ചെ മൂന്നുമണിയോടെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ചുമതലകൂടിയുള്ള അഡിഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ അമിതവേഗത്തിലോടിച്ച കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ സൗത്ത് ചിറ്റൂർ നെല്ലുവേലിൽ പുത്തൻപറമ്പിൽ വീട്ടിൽ ജയബാലകൃഷ്ണനാണ് (55) മരിച്ചത്. ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു ഇദ്ദേഹം.

അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയ കുറ്റത്തിന് ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ വൈകിട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. പ്രതിക്കെതിരെ മനഃപ്പൂർവമായ നരഹത്യയ്ക്ക് കേസെടുത്തു.

പ്രായപൂർത്തിയാകാത്ത മകന് കാർ നൽകിയതിന് കാറുടമായ ജഡ്ജിക്കെതിരെയും കേസെടുക്കും. രാത്രി കച്ചവടം കഴിഞ്ഞ് മകനൊപ്പം സൗത്ത് ചിറ്റൂരിലെ വീട്ടിലെത്തിയ ജയബാലകൃഷ്ണൻ കുളിച്ച് വസ്ത്രം മാറി മാഞ്ഞാലിയിലെ പുതിയ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

റോഡിൽ തലയടിച്ചുവീണ ജയബാലകൃഷ്ണൻ തത്ക്ഷണം മരിച്ചു. കാർ നിറുത്താതെ പോയെങ്കിലും നൂറു മീറ്ററോളം പിന്നിട്ട് തനിയെ നിന്നു. കാറിൽ നിന്ന് പുറത്തിറങ്ങാതിരുന്ന 17കാരനെ വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR ACCIDENT, CHERANALLOOR CAR ACCIDENT, CHERANALLOOR POLICE STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA