SignIn
Kerala Kaumudi Online
Monday, 26 October 2026 6.15 AM IST

വിവാഹ വാഗ്ദാനം നൽകി പീഡനം: സി.ഐയ്ക്ക് സസ്പെൻഷൻ

vinod-kris

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) സി.ഐ ടി.കെ.വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ 28കാരിയുടെ പരാതിയിലാണ് ഐ.ജി ആർ.നിശാന്തിനിയുടെ നടപടി. ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം യുവതിയെ വിവാഹം കഴിക്കുമെന്നാണ് ഇയാൾ വാഗ്ദാനം നൽകിയിരുന്നത്. ഇതിൽ നിന്ന് പിന്മാറിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് യുവതി പരാതി നൽകിയത്. ഇലവുംതിട്ട സി.ഐ ആയിരുന്നപ്പോഴാണ് വിനോദ് കൃഷ്ണ യുവതിയുമായി അടുപ്പത്തിലായത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇയാൾക്ക് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. യുവതിയെ അവിടേക്ക് വിളിച്ചുവരുത്തി ഒപ്പം താമസിപ്പിച്ചു. കേസന്വേഷണത്തിന് ഹൈദരാബാദിൽ പോയപ്പോഴും ഒപ്പംകൂട്ടി. ഇതിനിടെയാണ് താൻ ഗർഭിണിയായതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സി.ഐയ്ക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറഞ്ഞു. എന്നാൽ, കേസ് എടുത്തേക്കുമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TK VINOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA