SignIn
Kerala Kaumudi Online
Monday, 24 August 2026 4.04 AM IST

പി.എസ്.സി സെക്രട്ടറി ഗവർണറെ കണ്ടത് കമ്മിഷനിൽ ചർച്ചയാവും

a

തിരുവനന്തപുരം: പി.എസ്.സി സെക്രട്ടറി സാജു ജോർജ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കാണാൻ പോയത് ഇന്നത്തെ കമ്മിഷൻ യോഗത്തിൽ ചർച്ചയാകും. പരീക്ഷാ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളിയാഴ്ച വൈകിട്ട് 5 ഓടെ സാജു ലോക് ഭവനിലെത്തിയത്. എന്നാൽ ഇക്കാര്യം പി.എസ്.സി ചെയർമാൻ എം.ആർ ബൈജുവിനെ അറിയിക്കാത്തതാണ് ചൊടിപ്പിച്ചത്. അതേസമയം, സാജു ലീവിലായതിനാൽ അദ്ദേഹത്തിന്റെ വിശദീകരണം ഇന്ന് ലഭ്യമാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA