SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.24 AM IST

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കും: മുഖ്യമന്ത്രി

a

നിലമ്പൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലും മിന്നൽ പ്രളയത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.ബുധനാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കും. സോഷ്യൽ മീഡിയ പ്രചാരണത്താൽ ആളുകൾ കൂടുതലായി എത്തുന്ന അപകടസാദ്ധ്യതയുള്ള പുഴയോരങ്ങളിൽ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടി.കെ.കോളനിയിലെ ദുരന്തപ്രദേശം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടപ്പുഴയിൽ മല മുകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയത്. മുകൾഭാഗത്തുനിന്ന് വെള്ളം വരുന്നുണ്ടെന്ന സന്ദേശം ലഭിച്ച ഉടൻ പ്രദേശവാസികൾ നടത്തിയ അവസരോചിതമായ രക്ഷാപ്രവർത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. വലിയ രീതിയിലുള്ള ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഇല്ലാതെ തന്നെ ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഒഴുക്കിൽപെട്ട് കാണാതായ സ്ത്രീക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളെയാണ് ആശ്രയിക്കുന്നത്. വലിയ വിസ്തൃതിയിലുള്ള പൊതുവായ പ്രവചനങ്ങൾക്ക് പകരം കൂടുതൽ കൃത്യതയുള്ളതും സൂക്ഷ്മവുമായ മഴ പ്രവചന സംവിധാനങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA