SignIn
Kerala Kaumudi Online
Friday, 10 July 2026 11.15 AM IST

ത്രിഭാഷാപഠനം പിൻവലിച്ചു: വിദ്യാർത്ഥികൾക്ക് ആശ്വാസം

student

കൊച്ചി: ത്രിഭാഷാപഠനം ഈ വർഷം ഒമ്പതാം ക്ളാസ് മുതൽ നടപ്പാക്കാനുള്ള തീരുമാനം പിൻവലിച്ചത് സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് ആശ്വാസമാകും. 22 സംസ്ഥാനങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകൾ സമർപ്പിച്ച നിവേദനവും രക്ഷിതാക്കളുടെ പ്രതിഷേധവും പരിഗണിച്ചാണ് നടപടി. രണ്ട് ഇന്ത്യൻ ഭാഷകളും ഒരു വിദേശഭാഷയും പഠിക്കണമെന്നായിരുന്നു നിർദ്ദേശം. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസിന്റെ നേതൃത്വത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾ ഒപ്പിട്ട ഭീമഹർജി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ, സി.ബി.എസ്.ഇ ചെയർമാൻ തുടങ്ങിയവർക്ക് നൽകിയിരുന്നു. ഏഴ് മുതൽ ഒമ്പത് വരെ ക്ളാസുകളിൽ നിലവിലെ ഭാഷാപഠനം തുടരാം. രണ്ട് വിദേശഭാഷകൾ തിരഞ്ഞെടുത്തവർക്ക് തുടരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 3LANGUAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA