
തിരുവനന്തപുരം: സി.പി.ഐയെയും ,അന്തരിച്ച മുൻ മുഖ്യമന്ത്രി സി. അച്യുത മേനോനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതായി ആരോപിച്ച് അഭിഭാഷക ജിജ ജെയിംസ് മാത്യു കണ്ടത്തിലിനും ജയ്ഹിന്ദ് ടി.വിക്കും സി.പി.ഐ വക്കീൽ നോട്ടീസയച്ചു.
സി.പി.ഐ ദേശീയ കൗൺസിൽ അംഗവും ജനയുഗം എഡിറ്റർ ഇൻ ചീഫുമായ രാജാജി മാത്യു തോമാണ്
നോട്ടീസയച്ചത്. സെപ്റ്റംബർ 4ന് സംപ്രേഷണം ചെയ്ത പരിപാടിയിൽ ജിജ ജെയിംസ് മാത്യു കണ്ടത്തിൽ നടത്തിയ പരാമർശങ്ങളാണ് നോട്ടീസിനാധാരം. മുല്ലപ്പെരിയാർ കരാർ പുതുക്കിയതുമായി ബന്ധപ്പെട്ട് സി.പി.ഐക്ക് മദ്രാസിൽ ഓഫീസ് പ്രതിഫലമായി ലഭിച്ചെന്നും, കേരളത്തിലെ ജനതയെ വഞ്ചിച്ചാണ് ഇത് നേടിയതെന്നും ആരോപിച്ചതായി നോട്ടീസിൽ പറയുന്നു.ആരോപണങ്ങൾ പിൻവലിക്കുക, വീഡിയോയും അതിന്റെ പകർപ്പുകളും നീക്കം ചെയ്യുക, നിരുപാധികമായി പരസ്യമായി മാപ്പു പറയുക, ആരോപണങ്ങൾക്ക് ആധാരമായ രേഖകൾ പുറത്തു വിടുക, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |