SignIn
Kerala Kaumudi Online
Monday, 07 September 2026 5.41 PM IST

മലയാളികൾ ടോൾ കൊടുത്ത് മുടിയും; കാസർകോട് ടു തിരുവനന്തപുരം കാറിൽ പോയിവരാൻ 6000 രൂപ?

READ ENGLISH VERSION
toll-booth
തൃശൂർ പാലിയേക്കര ടോൾ പ്ലാസ

തിരുവനന്തപുരം: ദേശീയപാതാ 66ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കാസർകോട് നിന്ന് തിരുവനന്തപുരം വരെ കാറിൽ പോയിവരാൻ 6000 രൂപയോളം ടോൾ നൽകേണ്ടിവരും. 2024ലെ കണക്കനുസരിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കാൻ 1650 രൂപയായിരുന്നു ടോൾനിരക്ക്. അന്ന് 11 ടോൾ പ്ലാസകളാണുണ്ടായിരുന്നത്. രണ്ട് ടോൾ പ്ലാസകൾ കൂടി അധികം നിർമ്മിക്കുന്നതിന് പുറമെ ആകെ ടോൾനിരക്ക് 3000 രൂപ വരെയായി ഉയർത്തുമെന്നാണ് എൻഎച്ച് അധികൃതർ നൽകുന്ന വിവരം.

ഇതോടെ രണ്ട് വശത്തേക്കുള്ള കാർ യാത്രയ്ക്ക് ടോളായി 6000 രൂപയിലധികം നൽകേണ്ടിവരും. ശരാശരി 60 കിലോ മീറ്റർ ഇടവിട്ടാണ് ടോൾ ബൂത്തുകളുള്ളത്. എന്നാൽ നിർമ്മാണ രീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതുമാറാം. ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയവ ഉണ്ടെങ്കിൽ നിരക്ക് ഇനിയും കൂടും. സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് ഈടാക്കുക.

പാലിയേക്കരയിൽ ടോൾ വർദ്ധനവ്

അഞ്ച് മുതൽ 65 രൂപ വരെ വർദ്ധനവോടെ, പാലിയേക്കര ടോൾപ്ലാസയിലെ നിരക്ക് വർദ്ധിപ്പിച്ച് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി. ഒരു വശത്തേക്ക് കാറിന് നൂറ് രൂപ, ചെറുകിട വാണിജ്യവാഹനങ്ങൾക്ക് 170, ബസിന് 345 എന്നിങ്ങനെയാണ് വർദ്ധനവ്. കാറിനും വാണിജ്യവാഹനത്തിനും പത്ത് രൂപയും ബസ്, ട്രക്ക് എന്നിവയ്ക്ക് 25 രൂപയുമാണ് വർദ്ധിച്ചത്. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് വർദ്ധനവ്.

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 550 രൂപയാണ്. നിലവിലുള്ളതിൽ നിന്ന് 35 രൂപ വർദ്ധിച്ചു. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 825 (775പഴയത്) രൂപയാകും. ഗതാഗതക്കുരുക്ക് അഴിക്കാതെ നിരക്ക് വർദ്ധിപ്പിക്കരുതെന്ന് കഴിഞ്ഞവർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനാൽ ഹൈക്കോടതി നിർദ്ദേശപ്രകാരമേ പ്രാബല്യത്തിലാകൂവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ടോൾ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തിൽ സെപ്തംബറിലാണ് നിരക്ക് വർദ്ധനവുണ്ടാകുക. നിലവിൽ 2024ലെ നിരക്കിലാണ് പിരിവ് നടക്കുന്നത്.

English Summary

Toll charges at Kerala's Paliyekkara plaza have increased, with car fares rising to ₹100 per trip. This hike, approved by NHAI, is by Guruvayoor Infrastructure Company. Meanwhile, once NH 66's Kasaragod-Thiruvananthapuram stretch is fully completed, car users may pay over ₹6000 for a round trip across 13 toll plazas. New rates await High Court's nod regarding traffic flow.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASARAGOD TRIVANDRUM TOLL, KERALA TOLL CHARGES, TOLL PRICE KERALA, KASARAGOD TO TRIVANDRUM, CAR TRAVEL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA