SignIn
Kerala Kaumudi Online
Monday, 07 September 2026 5.40 PM IST

കയ്‌പമംഗലം വാഹനാപകടം: വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് പരിശോധനയിലും കണ്ടെത്തൽ

READ ENGLISH VERSION
kaipamangalam-accident
കയ്‌പമംഗലത്ത് അപകടത്തിൽ തകർന്ന കാർ നീക്കുന്നു

തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ ഇതുസംബന്ധിച്ച സൂചന ലഭിച്ചതിന് പിന്നാലെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരുന്നു.


അപകടത്തിൽപെട്ട കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ എല്ലുകളും രക്തക്കുഴലുകളും വരെ പൊട്ടിയിരുന്നു. വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഡ്രൈവർ. വിശദ പരിശോധനകൾക്കായി രക്തസാമ്പിളുകൾ കാക്കനാട്ടെ കെമിക്കൽ എക്‌സാമിനർ ലാബിലേക്ക് അയച്ചു. രാസലഹരി ഉപയോഗത്തെ കുറിച്ചും പരിശോധനകൾ നടത്തുന്നുണ്ട്. രക്തത്തിലെ മദ്യസാന്നിദ്ധ്യം മാത്രമാണ് അപകടകാരണമെന്ന് പറയാനാകില്ലെന്ന് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി എസ് ഹിതേഷ് ശങ്കർ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

English Summary

Students who died in a vehicle accident at Kaipamangalam were found to have consumed alcohol, according to preliminary post-mortem and forensic reports. The car was reportedly speeding. Blood samples have been sent for detailed chemical analysis to determine the presence of alcohol and other intoxicants. Authorities clarified that alcohol presence alone cannot be definitively concluded as the sole cause.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAIPAMANGALAM CAR ACCIDENT, STUDENTS, DRUNKEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA