SignIn
Kerala Kaumudi Online
Monday, 26 October 2026 6.19 AM IST

തിര. കമ്മിഷൻ പ്രവർത്തനം സുതാര്യമാവണം: എച്ച്.കെ പാട്ടീൽ

h-k-patil

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിക്കണമെന്നും എ.ഐ.സി.സി നിരീക്ഷകൻ എച്ച്.കെ. പാട്ടീൽ. എസ്‌.ഐ.ആറിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യംചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും ഇന്ത്യാ സഖ്യവും. ഈ പോരാട്ടത്തിന് യുവജനങ്ങളുടെ പിന്തുണയുണ്ട്. നവംബർ ഒന്നിന് പത്തുലക്ഷം ജനാധിപത്യ വിശ്വാസികളെ അണിനിരത്തി രാജ്യതലസ്ഥാനത്ത് വൻ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ,പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് റാലി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന പരാതികൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി,കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, നേതാക്കളായ ശരത് ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്,ജോൺ വിനീഷ്യസ് തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: H K PATIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA