SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.42 PM IST

അതിതീവ്ര ന്യൂനമർ‌ദ്ദവും ഇടവിട്ട് മഴയും പ്രശ്‌നമാകും, പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണം, നിർദ്ദേശവുമായി സർക്കാർ

READ ENGLISH VERSION
rain-clouds
തേവര പാലത്തിന് മുകളിൽ ശക്തമായ മഴക്കാർ ചിത്രം: കേരളകൗമുദി

തിരുവനന്തപുരം : ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാദ്ധ്യതയുള്ളതിനാൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം. രോഗവ്യാപനം തടയാൻ പഴുതടച്ചുള്ള പ്രതിരോധമാണ് പോംവഴിയെന്നും പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

ശക്തമായ പനി തലവേദന, ശരീരവേദന, ശരീരത്തിൽ തിണർപ്പുകൾ, ഛർദ്ദിൽ, വയറുവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിൽ ചികിത്സ തേടുക.സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ പൂർണ്ണവിശ്രമം എടുത്ത് ധാരാളം വെള്ളം കുടിയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാദ്ധ്യത വളരെ കൂടുതലാണ്.

വെള്ളിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച്ച തൊഴിലിടങ്ങളിലും ഞായറാഴ്ച്ച വീടുകളിലും കൊതുകിന്റെ പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. വീട്ടിനകത്ത് ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസെറ്റ്, എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യമുണ്ടാകരുത്.
ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ , ആട്ടുകല്ല്, ഉരൽ ,ക്ലോസറ്റുകൾ വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടിവെയ്ക്കാനും ശ്രദ്ധിക്കണം.


കൊതുക് കടി ഏൽക്കാതിരിക്കാൻ സ്വയം സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ച്കൊണ്ടുവേണം ഉറവിട നശീകരണത്തിൽ ഏർപ്പെടാൻ. ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുകയും, ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിച്ച് പ്രതിരോധം ഉറപ്പാക്കുകയും വേണം.

English Summary

Amid intermittent rainfall, the Health Department has urged the public to remain vigilant against mosquito-borne diseases such as dengue, chikungunya and Zika, as stagnant water can lead to an increase in mosquitoes. Health and Devaswom Minister K. Muralidharan said comprehensive preventive measures and public cooperation are essential to contain the spread of these diseases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: #RAINALERT, #PUBLICHEALTH, #DISEASEPREVENTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA