
തിരുവനന്തപുരം: മാസാവസാനത്തെ മൂന്ന് ദിവസം തുടർച്ചയായി ബാങ്ക് ജീവനക്കാർ പണിമുടക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ ചെലവുകൾക്ക് മുടക്കമുണ്ടാകാതിരിക്കാൻ ട്രഷറിയിൽ പരിധിയുടെ ഇരട്ടി പണം സൂക്ഷിക്കാൻ അനുമതി.
28, 29, 30 എന്നീ തീയതികളിലാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 26 ന് നാലാം ശനിയും 27 ഞായറുമാണ്.അതോടെ അഞ്ച് ദിവസം ബാങ്കുകൾ അവധിയായിരിക്കും. ഈ സാഹചര്യത്തിൽ സർക്കാർ പ്രവൃത്തി ദിവസങ്ങളായ 26,28,29,30 തിയതികളിൽ ട്രഷറി ഇടപാടുകൾ സുഗമമായി നടത്തുന്നതിനാണ് ട്രഷറികളിൽ അനുവദിച്ചിട്ടുള്ള നീക്കിയിരിപ്പ് തുകയുടെ ഇരട്ടി കൂടി 25ന് ട്രഷറികളിൽ സൂക്ഷിക്കുന്നതിന് അനുമതി നൽകിയത്. ഇത് ഒരു ദിവസത്തേക്ക് മാത്രമാണ്. ബാങ്ക് പണിമുടക്ക് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതിനു ശേഷമേ അധിക തുക ട്രഷറികൾ പിൻവലിച്ച് സൂക്ഷിക്കാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |