തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഇതിനായി സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചു. ഓരോ മാസത്തെയും പെൻഷൻ കുടിശികയില്ലാതെ കൃത്യമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി.
അർഹരായ വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവർക്കായി 957.93 കോടി രൂപയാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്. വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ക്ഷേമവിധി ബോർഡുകൾ വഴിയുള്ള വിതരണത്തിനായി 110.86 കോടി രൂപയും സർക്കാർ അനുവദിച്ചു.
ഈ മാസത്തെ പെൻഷൻ വിതരണത്തിനായി ട്രഷറിയിൽ നിന്നും ആകെ 1,068.79 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, പെൻഷൻ തുക ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതിന് കൃത്യമായ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. സെപ്തംബർ 24 തന്നെ വിതരണം ആരംഭിക്കണമെന്നും ഒക്ടോബർ അഞ്ചിനകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം.
The distribution of the welfare pension for the month of September will begin tomorrow in Kerala.The state government has sanctioned a total of ₹1,068.79 crore for this purpose.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |