
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. ആ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. കേസിന്റെ മറ്റു കാര്യങ്ങൾ നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിന്റെ പേരിൽ വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. ജീവിതത്തിൽ ഇതു വരെ കാണാത്ത ആളുകളുമായി ബന്ധപ്പെടുത്തി പോലും കഥകൾ മെനയുകയാണ്. ഇത്തരം വാർത്തകൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. പലർക്കും നോട്ടീസയച്ചു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ല.ഇ.ഡി നൽകിയ റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് കോൺഗ്രസ് നയിക്കുന്ന സർക്കാർ പ്രാഥമികാന്വേഷണത്തിന് തീരുമാനമെടുത്തത് സമൂഹം ഗൗരവമായി ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |