SignIn
Kerala Kaumudi Online
Saturday, 10 October 2026 11.59 PM IST

ഹെലികോപ്ടർ വാടക പകുതിയാക്കാൻ ശ്രമം

aa

തിരുവനന്തപുരം: പ്രതിമാസം 80 ലക്ഷം രൂപയായിരുന്ന ഹെലികോപ്ടർ വാടക പകുതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചിപ്സൺ കമ്പനിയുമായുള്ള കരാർ ഈ മാസം 19ന് കഴിഞ്ഞു. 25 മണിക്കൂർ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം നൽകണം. നാലോ അഞ്ചോ മണിക്കൂർ മാത്രമാണ് ആകെ ഉപയോഗിക്കുന്നത്. ഈ സർക്കാർ വന്നശേഷം രണ്ടു തവണ കോപ്ടർ ഉപയോഗിച്ചു. അവയവ ദാനത്തിനും ദുരന്ത നിവാരണത്തിനുമടക്കം കോപ്ടർ അത്യാവശ്യമാണ്. പ്രതിവർഷം 10 കോടി രൂപയ്ക്കടുത്ത് ചെലവുണ്ട്. ആറു മാസത്തെ തുക നൽകാനുണ്ട്. പണം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുകയാണ്. കരാർ തുടരണമെന്ന് കോപ്ടർ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ താൻ നടത്തിയ ഹെലികോപ്റ്റർ, വിമാന യാത്രകൾക്ക് സർക്കാരിന്റെ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELICOPTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA