കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമാണെന്ന് സമസ്ത കേരള ജമാഅത്ത് ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. കഴിഞ്ഞ ദിവസം സമസ്ത പുറത്തിറക്കിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് പുതിയ അഭിപ്രായപ്രകടനം. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം. സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടാണ് ഇതൊക്കെ പറയുന്നത്. മതം പഠിപ്പിക്കുന്നതും ഇതാണ്. ഈ പ്രസ്താവനകളുടെ പേരിൽ താൻ വിമർശിക്കപ്പെടുന്നു എന്നുവച്ച് പേടിച്ച് ഓടില്ല. മതം പഠിച്ച തങ്ങൾക്ക് സമുദായത്തെ അറിയിക്കാനുള്ള അവകാശമുണ്ട്. ഇനിയും ഇത്തരം കാര്യങ്ങൾ തുറന്നു പറയുമെന്നും കാന്തപുരം വ്യക്തമാക്കി.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന കഴിഞ്ഞ ദിവസം ഇറക്കിയ കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ വിവാദമായതിന് പിന്നാലെയാണ് പുതിയ അഭിപ്രായ പ്രകടനം.
നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്ന് മഹല്ലുകൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശിച്ചിരുന്നത്.
RELATED TOPICS: KANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കാസർകോട്: കെഎസ്ആർടിസി ബസ് വഴിയിൽ തകരാറായതിനെത്തുടർന്ന് സ്വകാര്യ ബസിലേക്ക് മാറിക്കയറാൻ നിന്ന സ്ത്രീ യാത്രക്കാരെ സ്വകാര്യ ബസ് ജീവനക്കാർ അധിക്ഷേപിച്ചെന്ന്
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഗുരുതരമായ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി പൊതുജനാരോഗ്യ വിദഗ്ദ്ധനായ ഡോ എസ്. എസ്. ലാലിനെ സ്പെഷ്യൽ റാപ്പോട്ടർ
അങ്കണവാടി കുട്ടികളുടെ ആരോഗ്യപരിശോധന ഉറപ്പാക്കുന്ന പദ്ധതിയായ ബാല്യസ്പന്ദനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം