SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.06 PM IST

'അധികാരനഷ്‌ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ ഇല്ലാതുള്ളു'; പരിഹസിച്ച് മുരളീധരൻ, സഭയിൽ പ്രതിപക്ഷ ബഹളം

READ ENGLISH VERSION
k-muraleedharan
കെ മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ പിടിപ്പുകേടാണ് സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ നിയമസഭയിൽ. അധികാരനഷ്‌ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ സ്റ്റോക്കില്ലാതെയുള്ളുവെന്ന മന്ത്രിയുടെ പരിഹാസം നിയമസഭയിൽ ബഹളത്തിന് ഇടയാക്കി. ആരോഗ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരിഹാസം.

മന്ത്രിയെന്ന നിലയിൽ ഇത്തരത്തിൽ മറുപടി നൽകുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സഭയിൽ സ്വീകരിക്കാൻ പാടില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ സ്‌പീക്കർ ഇടപെടണമെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. മരുന്നുവാങ്ങലിനുപിന്നിലെ ഡീലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പിണറായി വിജയൻ, വൻകിട കോർപ്പറേറ്റ് ആശുപത്രികൾക്ക് ചികിത്സാരംഗം അടിയറവു വയ്‌ക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ സർക്കാർ കൃത്യസമയത്ത് പർച്ചേസ് ഓർഡർ നൽകാതിരുന്നതാണ് നിലവിലെ മരുന്ന് ക്ഷാമത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. മരുന്നുകമ്പനികൾക്കുള്ള ഭീമമായ കുടിശിക തുക കഴിഞ്ഞ സർക്കാർ നൽകാതിരുന്നതും ക്ഷാമത്തിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ 26 മരുന്നുകൾക്ക് മാത്രമാണ് അൽപം ക്ഷാമമുണ്ടായതെന്നും മന്ത്രി പറയുന്നു. ലോക്കൽ പർച്ചേസ് നടത്തിയും മരുന്ന് സ്റ്റോക്കില്ലാത്തിടത്തേക്ക് റീ അറേഞ്ച് ചെയ്‌തും പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് വാങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പത്തുവർഷവും മരുന്നുവാങ്ങുന്നതിന് സർക്കാർ കമ്മീഷൻ വാങ്ങിയിരുന്നെന്നും അമേരിക്കൻ കമ്പനിയായ ബ്ലാക്ക് സ്റ്റോണിന്റെ ഏജന്റുമാരായ സ്വകാര്യ കമ്പനികൾക്കുവേണ്ടി പണിയെടുക്കുകയാണ് പ്രതിപക്ഷമെന്നും മുരളീധരൻ ആരോപിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിന് സ്‌പീക്കർ അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

English Summary

Kerala Health Minister K. Muraleedharan blamed the previous government for the medicine shortage as the Opposition staged a walkout.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN BLAMES OPPOSITION, MEDICINE SHORTAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA