SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.05 PM IST

സമ്പന്നകുമാരനെതിരെ ചുമത്തിയിരിക്കുന്നത് കഠിന കുറ്റങ്ങൾ, കടുപ്പിച്ച് പൊലീസ്; കേസിൽ ആകെ നാലുപ്രതികൾ

suhail
സുഹൈൽ, അപകടത്തിൽപ്പെട്ട കാർ

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മനുഷ്യ ജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് സുഹൈൽ വാഹനമോടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സുഹൈലാണ് കേസിലെ ഒന്നാം പ്രതി. ആകെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സുഹൈൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ രണ്ടുമുതൽ നാലുവരെ പ്രതികൾ ശ്രമിച്ചില്ലെന്നുമാത്രമല്ല കൂടുതൽ വേഗത്തിൽ വാഹനമോടിക്കാൻ ഇവർ പ്രേരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

23 വയസിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിന് സുഹൈലിനെതിരെ എക്സൈസ് നേരത്തേ കേസെടുത്തിരുന്നു.ആലുവ എക്സൈസ് റേഞ്ചാണ് കേസെടുത്തത്. ഇയാൾക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാവില്ലെന്നും സർക്കാർ കൃത്യമായ മാർഗരേഖ ഇറക്കുമെന്നുമാണ് എക്സൈസ് മന്ത്രി ലിജു പ്രതികരിച്ചത്.

മിനി കൂപ്പർ അപകടത്തിലെ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്‌കൂളിൽ അയച്ചത് പൊലീസ് അല്ലെന്നും കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

'21 വയസിൽ താഴെയുള്ള കുറ്റവാളികളെ പാർപ്പിക്കുന്നത് ബോസ്റ്റൽ സ്‌കൂളിലാണ്. അതാണ് നിയമം. അതിനർത്ഥം പ്രതി കേസിൽ നിന്ന് രക്ഷപ്പെട്ടുവെന്നല്ല. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ആ വ്യക്തിക്ക് നൽകാനുള്ള നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരുതരത്തിലുള്ള ആശങ്കയും വേണ്ട. ആളുകൾ ആരോക്കയോ എന്തൊക്കയോ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നു. ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു ഈ പ്രതിക്ക് കൊടുക്കാൻ കഴിയാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകും. അതിൽ ഒരു സംശയവും വേണ്ട.

ആലപ്പുഴ ജില്ലക്കാരനാണെന്ന് പറയുന്നു. ഏത് ജില്ലക്കാരനായാൽ എന്താണ്. രക്ഷിക്കാൻ ഒരു മന്ത്രിയും ഇടപെടില്ല. എന്റെ മണ്ഡലത്തിൽപ്പെട്ട ആളല്ല. അതെല്ലാം വെറുതെ പറയുന്നതാണ്. രക്തം പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മദ്യപിച്ച വിവരം രേഖപ്പെടുത്താൻ കഴിയൂ. നിയമപരമായി മാത്രമേ എല്ലാം ചെയ്യാൻ പറ്റൂ. മരിച്ചവരുടെ കുടുംബത്തിന്റെ ആശങ്കകൾ ഞങ്ങൾ പരിഗണിക്കുന്നു. എന്റെ ജില്ലയിൽപ്പെട്ട ആളാണ് പ്രതി. പക്ഷേ പ്രതിയെ രക്ഷിക്കാൻ ഒരു നീക്കവും ഉണ്ടാകില്ല'-എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

English Summary

The remand report in the Nedumbassery Mini Cooper accident case states prime accused Suhail drove under the influence, knowing it could cause danger, while co-accused encouraged speeding. Excise Minister Liju assured strict action against bars that served Suhail, who faced a prior underage drinking case. Home Minister Ramesh Chennithala pledged maximum punishment, dismissing claims of interference to save the accused.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY MINI COOPER ACCIDENT, SUHAIL ACCIDENT CASE, MINI COOPER ACCIDENT KERALA, നെടുമ്പാശേരി അപകടം, സുഹൈൽ കേസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA