SignIn
Kerala Kaumudi Online
Sunday, 25 October 2026 7.11 PM IST

സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ദീപം തെളിയിച്ചു

READ ENGLISH VERSION
vd-satheesan
ഉദ്ഘാടനത്തിൽ നിന്ന്

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി. ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീനും ചേർന്ന് ദീപം തെളിയിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയുടെ കൈയിൽ നിന്നാണ് ദീപം ഏറ്റുവാങ്ങിയത്.

വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തു നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട്ടു നിന്നുള്ള ദീപശിഖാ പ്രയാണവും രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിച്ചു. തുടർന്ന് നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ എൻഐടിയിൽ എത്തിച്ചേർന്നു.

ഒക്ടോബർ 31ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി. മുഴുവൻ മന്ത്രിമാരും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ വിശിഷ്ട വ്യക്തികളും ഉദ്ഘാടന - സമാപന പരിപാടികളിലായി പങ്കെടുക്കും.

English Summary

The 68th Kerala State School Sports Meet began in Kozhikode with an inauguration ceremony at the NIT Stadium in Chathamangalam. Chief Minister V. D. Satheesan lit the ceremonial lamp after receiving it from Indian Olympic Association President P. T. Usha. Education Minister N. Shamsuddin presided over the event.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA STATE SCHOOL SPORTS MEET 2026, KOZHIKODE SCHOOL SPORTS MEET, 68TH KERALA SCHOOL SPORTS MEET, KERALA SCHOOL ATHLETICS, KERALA SPORTS MEET INAUGURATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA