SignIn
Kerala Kaumudi Online
Wednesday, 26 August 2026 12.56 AM IST

ജെൻ റോബോട്ടിക്സിന്റെ പുതിയ കേന്ദ്രം കിൻഫ്രയിൽ തുറന്നു

aa

തിരുവനന്തപുരം: കാനകൾ വൃത്തിയാക്കുന്നതിനുള്ള റോബോട്ടുകളെ നിർമ്മിച്ച് ശ്രദ്ധേയമായ ജെൻ റോബോട്ടിക്സിന്റെ പുതിയ കേന്ദ്രം കിൻഫ്രയിൽ ആരംഭിച്ചു. പ്രതിരോധമേഖലയിലേക്കും, ബഹിരാകാശഗവേഷണത്തിനുമുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രമാണിത്. വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.

കെ.എസ്‌.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു. സീഫണ്ട് കോഫൗണ്ടറും മാനേജിംഗ് പാർട്ണറുമായ മനോജ് അഗർവാൾ, യൂണികോൺഇന്ത്യ വെഞ്ച്വേഴ്സ് മാനേജിംഗ് പാർട്ണർ അനിൽ ജോഷി, ജെൻറോബോട്ടിക്സ് കോഫൗണ്ടറും സി.ഇ.ഒയുമായ എം.കെ വിമൽ ഗോവിന്ദ് , ഡയറക്ടർ കെ.റാഷിദ് , സി.ഒ.ഒ എൻ.പി.നിഖിൽ , സി.ബി.ഒ അരുൺ ജോർജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KINFRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA