SignIn
Kerala Kaumudi Online
Saturday, 10 October 2026 11.02 PM IST

കുടുംബത്തിനു വേണ്ടി  പാർട്ടിയെ സമ്മർദ്ദത്തിലാക്കില്ല : വിനോദിനി

aa

കണ്ണൂർ:ഇന്നേവരെ കുടുംബത്തിനുവേണ്ടി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും ഇനിയും അങ്ങനെ ചെയ്യില്ലെന്നും സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഞങ്ങൾക്ക് എന്തു വന്നാലും ഞങ്ങൾ തന്നെ നേരിടും. മക്കളുടെ പ്രശ്നങ്ങൾ അവർ തന്നെ നേരിടും. അതിന് പാർട്ടിയുടെ സഹായം ചോദിക്കില്ല. ഞങ്ങൾ അവസാനം വരെ പാർട്ടിയായിരിക്കും, അതിൽ ഒരു തർക്കവുമില്ല. എന്നും പ്രസ്ഥാനത്തിന്റെ കൂടെയാണെന്നും അവർ വ്യക്തമാക്കി. കോടിയേരിയുടെ നാലാം ചരമവാർഷിക ദിനത്തിൽ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.
ചരമവാർഷിക ദിനത്തിൽ പിണറായി വിജയൻ, എം.വി ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വീട്ടിലെത്താത്തത് ചർച്ചയാക്കേണ്ടതില്ല. കഴിഞ്ഞ മൂന്നു കൊല്ലവും അവരെല്ലാം വന്നിരുന്നു. ഇപ്പോൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണ്. വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുകയാണ്. ഇതിനേക്കാൾ അവരെ ആവശ്യം അവിടെയാണ്. അവർ പിന്നീട് എപ്പോഴെങ്കിലും വരുമായിരിക്കാം.
ജനങ്ങളും പാർട്ടിയും ഓരോ നിമിഷവും കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സമയമാണിത്.
സ്മരണ പുതുക്കാനെത്തിയവരെയെല്ലാം സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതായി അവർ പറഞ്ഞു. അതിൽ അണികൾ, നേതാക്കൾ എന്ന വേർതിരിവില്ല. പാർട്ടിയെ സ്‌നേഹിക്കാൻ മെമ്പർഷിപ്പ് പോലും വേണമെന്നില്ല. പാർട്ടിയിൽ പ്രവർത്തിക്കാനും അതു വേണ്ടെന്നാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIYERI BALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA