SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.26 PM IST

വൈദ്യുതി അപകടം: സുരക്ഷമാനദണ്ഡം പാലിക്കണം

1

തിരുവനന്തപുരം: വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കെ.എസ്.ഇ.ബി സർക്കുലർ ഇറക്കി. ഈ വർഷം 4 സ്ഥിരം ജീവനക്കാർക്കും 10 കരാർ ജീവനക്കാർക്കും അപകടങ്ങളിൽ ജീവൻ നഷ്ടമായി. 81 അപകടങ്ങളിൽ ജീവനക്കാർക്ക് പരിക്കേറ്റു. 33 അപകടങ്ങൾ ഷോക്കേറ്റായിരുന്നു. പോസ്റ്റിൽ നിന്ന് വീണ് 24 അപകടങ്ങളുമുണ്ടായി. ഓഫീസിൽ അറിയിക്കാതെയും അനുമതിയില്ലാതെയും അറ്റക്കുറ്റപ്പണികൾ നടത്തുന്നത് ഒഴിവാക്കണം. വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA