SignIn
Kerala Kaumudi Online
Saturday, 10 October 2026 10.15 PM IST

ലൈഫ് മിഷൻ: കെ.എസ്.ഇ.ബി കാലാവധി നീട്ടി

kesb

തിരുവനന്തപുരം: ലൈഫ് മിഷൻ, പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് തടസമാകുന്ന 11 കെ.വി/എൽ.ടി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള ചെലവ് കെ.എസ്.ഇ.ബി തന്നെ വഹിക്കും. ഇതിനുള്ള കാലാവധി

2027 മാർച്ച് 31 വരെ നീട്ടി. 50,000 രൂപവരെയുള്ള ചെലവാണ് കെ.എസ്.ഇ.ബി വഹിക്കുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി 16ന് അവസാനിച്ചിരുന്നു. പിന്നാലെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം കെ.എസ്.ഇ.ബി ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനമെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA