
തിരുവനന്തപുരം: ലയൺസ് അംഗങ്ങളുടെ നേതൃത്വ ശേഷി വികസിപ്പിക്കാൻ കൂടുതൽ അവസരങ്ങളൊരുക്കുമെന്നും, ഇതിനായി കേരളത്തിൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്നും ലയൺസ് ഇന്റർനാഷണൽ സെക്കൻഡ് വൈസ് പ്രസിഡന്റ് ടോണി ബെൻബോ പറഞ്ഞു.
കവടിയാർ ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ ലയൺസ് ഡിസ്ട്രിക്ട് 318 എ ക്യാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടോണി ബെൻബോ.ഡിസ്ട്രിക്ട് ഗവർണറായി ലയൺ എൻജിനീയർ വി.അനിൽകുമാറും വൈസ് ഗവർണർമാരായി അഡ്വ.ആർ.വി ബിജു, ടി.ബിജു കുമാർ എന്നിവരും ചുമതലയേറ്റു.കൗൺസിൽ ഓഫ് ലയൺ ലേഡീസ് , ലിയോ കൗൺസിൽ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2026–27 വർഷത്തിൽ ഡിസ്ട്രിക്ട് നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.ലോകമെമ്പാടുമുള്ള ലയൺസ് ക്ലബുകളുടെ സേവന റിപ്പോർട്ടുകൾ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിർണായകമാണെന്നും,നിലവിൽ 63 ശതമാനം ക്ലബുകളുടെ റിപ്പോർട്ടുകളാണ് യു.എന്നിൽ സമർപ്പിക്കുന്ന വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുന്നതെന്നും ടോണി ബെൻബോ പറഞ്ഞു.നൂറ് ശതമാനം ക്ലബുകളും റിപ്പോർട്ടുകൾ സമർപ്പിച്ചാൽ ലയൺസ് സേവനത്തിന്റെ യഥാർത്ഥ വ്യാപ്തി ലോകത്തെ അത്ഭുതപ്പെടുത്തും.. ആശുപത്രികൾ,നേത്ര പരിചരണം, ആരോഗ്യ സംരക്ഷണം,ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക പദ്ധതികൾക്ക് ലയൺസ് വഴി ധനസഹായം ലഭിക്കുന്നുണ്ട്..കേരളത്തിലെ ലയൺസിന്റെ സേവനങ്ങളാണ് സംഘടനയെ ലോകത്തിലെ ഒന്നാം നമ്പർ സേവന സംഘടനയാക്കി നില നിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.ജെ.എഫ് മിനി അനിൽ കുമാർ,സൂ ബെൻബോ,മുൻ ഇന്റർനാഷണൽ ഡയറക്ടർമാരായ ലയൺ എൻജിനീയർ ആർ. മുരുകൻ,വംശിധർ ബാബു, ഏരിയാ ലീഡർ അഡ്വ. അമർനാഥ്, മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ വിന്നി ഫിലിപ്പ്, കൗൺസിൽ വൈസ് ചെയർമാൻ ജയിൻ സി ജോബ്, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ അഡ്വ.ആർ.വി.ബിജു, ടി.ബിജുകുമാർ,മുൻ ഡിസ്ട്രിക്ട് ഗവർണർ ജെയിൻ.സി.ജോബ്,ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ആർ.രാധകൃഷ്ണൻ, ട്രഷറർ ജി.മധുസൂധനൻ നായർ, അഡ്മിനിസ്ട്രേറ്റർ എൻ.ജയകുമാരൻ നായർ,സുജ ജയിൻ,സിന്ധു ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |